Connect with us

alappuzha twin murder

അന്വേഷണം ആരിലേക്കും പോകാം; കൊലപാതകം ആസൂത്രണം ചെയ്ത ആളാണ് പ്രധാനമെന്ന് എ ഡി ജി പി വിജയ് സാഖറെ

പരമാവധി ശിക്ഷ പ്രതികള്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും എ ഡി ജി പി അറിയിച്ചു

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുംമെന്നും അദ്ദേഹം അറിയിച്ചു.

കൊലപാതകം ആസൂത്രണം ചെയ്ത ആളാണ് പ്രധാനം. അവരുടെ പേരും അന്വേഷണത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. അന്വേഷണം ആരിലേക്കും പോകാംമെന്നും സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം എത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

എല്ലാ പ്രതികളേയും കണ്ടുപിടിക്കുമെന്ന് വിശ്വാസമുണ്ട്. എല്ലാവര്‍ക്കെതിരേയും ശക്തമായ തെളിവുകള്‍ ഹാജരാക്കും. പരമാവധി ശിക്ഷ പ്രതികള്‍ക്ക് വാങ്ങിക്കൊടുക്കുമെന്നും എ ഡി ജി പി അറിയിച്ചു.

Latest