Connect with us

MV JAYARAJAN

ആര് ഇടനില നിന്നാലും കരുണാകന്റെ മകള്‍ ബി ജെ പിയില്‍ പോകാന്‍ പാടുണ്ടോ എന്നതാണ് ചോദ്യം: എം വി ജയരാജന്‍

ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് പത്മജ വേണുഗോപാല്‍

Published

|

Last Updated

കണ്ണൂര്‍ | ആര് ഇടനില നിന്നാലും കരുണാകരന്റെ മകള്‍ ബി ജെ പിയില്‍ പോകാന്‍ പാടുണ്ടോയെന്നതാണു ചോദ്യമെന്ന് സി പി എം നേതാവും കണ്ണൂര്‍ സ്ഥാനാര്‍ഥിയുമായ എ വി ജയരാജന്‍. പത്മജാ വേണുഗോപാലിന്റെ ബി ജെ പി പ്രവേശത്തിന് പിന്നില്‍ മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയാണെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിയില്‍ ചേക്കേറാന്‍ വ്യക്തിയുടെ ഇടപെടലുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ആരെങ്കിലും പറഞ്ഞെന്ന പേരില്‍ പത്മജ ബി ജെ പിയില്‍ പോകാന്‍ പാടില്ല. ബെഹ്‌റയെക്കാള്‍ വലിയൊരാള്‍ പറഞ്ഞാല്‍ മുരളി ബി ജെ പിയില്‍ പോകുമോയെന്നും ജയരാജന്‍ ചോദിച്ചു.

കെ സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ പ്രത്യേകതയില്ല. അഞ്ച് വര്‍ഷം എംപിയുടെ സാന്നിധ്യം കണ്ണൂരിലുണ്ടായില്ലെന്നും ജയരാജന്‍ ആരോപിച്ചു. പത്മജ വേണുഗോപാലിനെ ബി ജെ പിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഐ പി എസ് ഓഫീസറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.

തുടര്‍ന്നാണു മുരളീധരന്‍ ആ ഐ പി എസ് ഓഫീസര്‍ മുന്‍ ഡി ജി പി ലോക്‌നാഥ് ബഹ്‌റയാണെന്നു വെളിപ്പെടു ത്തിയത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ബെഹ്‌റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്‌റയാണ് ബി ജെ പിക്കായി ചരട് വലിച്ചതെന്നും കെ മുരളീധരന്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ഇതുവരെയും ബെഹ്‌റ പ്രതികരിച്ചിട്ടില്ല. എന്നാല്‍, മുരളീധരന്റെ ആരോപണം പത്മജ തള്ളിക്കളഞ്ഞു. ഈ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അവര്‍ പറഞ്ഞു.