Connect with us

Sports

ട്വന്റി 20യില്‍ ചെറു ടീമുകളുടെ തേരോട്ടം, ഇന്ന് തോറ്റാല്‍ പാക്കിസ്ഥാനും പുറത്തേക്ക്

തുടര്‍ച്ചയായി രണ്ടാം തോല്‍വിയുടെ നടുക്കത്തിലാണ് ശ്രീലങ്ക. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി തോറ്റ ശ്രീലങ്ക രണ്ടാം കളിയില്‍ ബംഗ്ലാദേശിനോട് രണ്ട് വിക്കറ്റിനാണ് തോറ്റത്.

Published

|

Last Updated

ട്വന്റി 20 ലോകകപ്പില്‍ വന്‍മരങ്ങളെ കടപുഴക്കി ചെറു ടീമുകളുടെ തേരോട്ടം. ന്യൂസിലാന്‍ഡ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, കാനഡ ടീമുകളെല്ലാം തന്നെ ഇതിനോടകം തോല്‍വി അറിഞ്ഞു. രണ്ടു കളികളിലും തോറ്റ് ശ്രീലങ്ക പുറത്തേക്കുള്ള വഴിയിലാണ്.

ന്യൂസിലാന്‍ഡ് അഫ്ഗാനിസ്ഥാനെതിരെ റണ്‍ അടിസ്ഥാനത്തിലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കാനഡയാകട്ടെ അയര്‍ലണ്ടിനെയാണ് അട്ടിമറിച്ചത്. ബാറ്റര്‍മാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ പിച്ചുകള്‍. വെസ്റ്റിന്‍ഡീസിലും വിപരീതമല്ല.

ന്യൂസിലാന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ മുക്കിയത് ബൗളിംഗ് മികവിലാണ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍ എടുത്തപ്പോള്‍ ന്യൂസിലാന്‍ഡിന് 75 റണ്ണില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടിവന്നു. അഫ്ഗാന് വിജയം 84 റണ്ണിന്. നാലു വിക്കറ്റ് വീതം നേടിയ ഫസല്‍ ഫാറൂഖും റാഷിദ് ഖാനും രണ്ടു വിക്കറ്റ് നേടിയ മുഹമ്മദ് നബിയുമാണ് കിവീസിനെ ചാരമാക്കിയത്.  ഇതോടെ ഗ്രൂപ്പ് സിയില്‍ രണ്ടു വിജയവുമായി അഫ്ഗാന്‍ ഒന്നാമതായി. നേരത്തെ ഉഗാണ്ടയെ തോല്‍പ്പിച്ച് അഫ്ഗാന്‍ രണ്ടു പോയിന്റ് സ്വന്തമാക്കിയിരുന്നു.

തുടര്‍ച്ചയായി രണ്ടാം തോല്‍വിയുടെ നടുക്കത്തിലാണ് ശ്രീലങ്ക. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി തോറ്റ ശ്രീലങ്ക രണ്ടാം കളിയില്‍ ബംഗ്ലാദേശിനോട് രണ്ട് വിക്കറ്റിനാണ് തോറ്റത്. രണ്ടു കളിയിലും ബാറ്റര്‍ മാരുടെ ഫോമില്ലായ്മയാണ് ലങ്കക്ക് വിനയായത്. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് 77 റണ്‍ മാത്രം നേടിയ ശ്രീലങ്ക ബംഗ്ലാദേശിനെതിരെ 124 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ ഗ്രൂപ്പ് ഡി യില്‍ ശ്രീലങ്ക ഏറ്റവും അവസാനമായി. രണ്ട് ജയവുമായി നാല് പോയിന്റ് ഓടെ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ബംഗ്ലാദേശിനും നെതര്‍ലാന്‍ഡിനും രണ്ടുപോയിന്റ് വീതമുണ്ട്. ജയം ഇല്ലെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ നേപ്പാള്‍ ലങ്കക്ക് മുന്നിലാണ്.

അയര്‍ലണ്ടിനെ തോല്‍പ്പിച്ചാണ് കാനഡ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യില്‍ രണ്ട് ജയവുമായി അമേരിക്കയാണ് ഒന്നാമത്. രണ്ടു കളിയില്‍ നിന്നും ഒരു ജയവുമായി അയര്‍ലന്‍ഡ് മൂന്നാമത് ആണ്. ഇന്ത്യയ്ക്ക് ഒരു കളിയില്‍ നിന്നും രണ്ടു പോയിന്റ് ഉണ്ട്. നാലാമത് ഉള്ള പാകിസ്ഥാന്‍ ഇന്ന് ഇന്ത്യയ്‌ക്കെതിരെ തോറ്റാല്‍ പാക്കിസ്ഥാന്റെ മുന്നോട്ടുള്ള യാത്ര കടുപ്പമാകും.

---- facebook comment plugin here -----

Latest