Kerala
മഴ ശക്തം; ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
. മൂന്നാര്‍ കോളനിയില്‍ മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാര്‍ സിഎസ്‌ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
ഇടുക്കി | ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്നാര്‍ കോളനിയില്‍ മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാര്‍ സിഎസ്‌ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കിയിലെ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്രയും നിരോധിച്ചു. വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ ആറു വരെയാണ് നിയന്ത്രണം. മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. മുതിരപ്പുഴയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു
---- facebook comment plugin here -----