Connect with us

National

മഴ കളിച്ചു; ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം നിര്‍ത്തിവെച്ചു

ഇന്ന് മത്സരം തുടരാനായില്ലെങ്കില്‍ റിസര്‍വ് ദിനമായ വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കും

Published

|

Last Updated

കൊല്‍ക്കത്ത |  മഴ പെയ്തതോടെ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ നിര്‍ത്തിവച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 14 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തിരിക്കെയാണ് മഴ തടസമായത്.

ഫൈനല്‍ ലക്ഷ്യമാക്കി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ നായകന്‍ തെമ്പ ബൗമയെ നഷ്ടമായി. ബൗമയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഇന്‍ഗ്ലിസ് പിടിച്ചു പുറത്താക്കുകയായിരുന്നു.

ഏഴു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ മികച്ച ഫോമിലുള്ള ക്വിന്റണ്‍ ഡികോക്കിനെ ഹേസില്‍വുഡ് പുറത്താക്കി. 14 പന്തില്‍ മൂന്നു റണ്‍സാണ് ഡികോക്ക് നേടിയത്. പിന്നാലെ ആറു റണ്‍സുമായി റാസി വാന്‍ഡെര്‍ ഡുസെനെയും ഹേസില്‍വുഡ് മടക്കി. പിന്നാലെ പത്തുറണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമിനെ സ്റ്റാര്‍ക്ക് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലായി. പത്ത് വീതം റണ്‍സുമായി ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറുമാണ് ക്രീസില്‍.

ഇന്ന് മത്സരം തുടരാനായില്ലെങ്കില്‍ റിസര്‍വ് ദിനമായ വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കും. മത്സരം എവിടെ വച്ച് നിര്‍ത്തിയോ അവിടെ മുതലായിരിക്കും റിസര്‍വ് ദിനത്തില്‍ ആരംഭിക്കുക. വെള്ളിയാഴ്ചയും മത്സരം തുടരാനാകാതെ ഉപേക്ഷിക്കേണ്ടി വന്നാല്‍ ലീഗ് ഘട്ടത്തിലെ പോയിന്റുകളുടെ മുന്‍തൂക്കത്തില്‍ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും.

 

Latest