Connect with us

climate precast

മഴ ദുര്‍ബലമായി; തുലാവര്‍ഷത്തിനു മുന്നോടിയായുള്ള മഴ തിങ്കളാഴ്ച മുതല്‍

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് മഴ ദുര്‍ബലമാകുന്നു. അങ്ങിങ്ങായി ഇടത്തരം മഴക്കാണ് സാധ്യത. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. തുലാവര്‍ഷാരംഭത്തിന്റെ മുന്നോടിയായി തിങ്കളാഴ്ച മുതല്‍ വടക്കന്‍ കേരളത്തിലും മലയോര മേഖലയിലും ഇടി, മിന്നല്‍ എന്നിവയോടു കൂടിയ മഴ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തി.

കര്‍ണാടക തീരത്തു മത്സ്യ ബന്ധനത്തിന് തടസമില്ല. തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest