Connect with us

rajyasabha election

രാജ്യസഭാ സീറ്റ് സി പി എമ്മും സി പി ഐയും പങ്കിട്ടെടുക്കും

വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കും.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഒഴിവ് വരുന്ന രണ്ട് രാജ്യസഭാ സീറ്റുകള്‍ സി പി എമ്മും സി പി ഐയും പങ്കിട്ടെട്ടുക്കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ പൊതുധാരണയിലെത്തിയതായി മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സീറ്റുകളില്‍ ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ദേശീയ സ്ഥിതി പരിഗണിച്ച് സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന സി പി ഐയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കും.

പുതിയ മദ്യനയം മുന്നണി ചര്‍ച്ച ചെയ്യുമെന്നും ബസ് ചാര്‍ജ് വര്‍ധന മുന്നണിയുടെ പരിഗണനയിലേക്ക് എത്തിയിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി വിജയരാഘവന്‍ പറഞ്ഞു.

Latest