Uae
വെള്ളം എത്തിക്കാന്‍ സഹായിച്ച മെക്കാനിക്കിനെ റാക് ഭരണാധികാരി ആദരിച്ചു
ഇത്തിഹാദ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി മ്യൂസിയം തുറന്ന വേളയിലാണ് എമിറേറ്റിന്റെ ആദ്യകാല വികസനത്തിന് സഘ്‌റാന്റെ സംഭാവനകള്‍ ആഘോഷിക്കപ്പെട്ടത്.

റാസ് അല്‍ ഖൈമ | റാസ് അല്‍ ഖൈമയുടെ ആദ്യ മെക്കാനിക്കുകളില്‍ ഒരാളായ ഹമദ് സഘ്‌റാനെ സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ആദരിച്ചു. 53-ാമത് ദേശീയ ദിനത്തിന് മുന്നോടിയായാണ് ആദരം.1960-കളുടെ തുടക്കത്തില്‍ എമിറേറ്റിലെ പ്രാദേശിക ഫാമുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും കുടിവെള്ളത്തിനും ജലസേചനത്തിനുമായി വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനത്തിന് സഹായം നല്‍കിയ വ്യക്തിത്വമാണ് ഹമദ് സഘ്‌റാന്‍.
എന്‍ജിനുകള്‍ യു കെയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് അന്ന് പ്രവര്‍ത്തനം നടത്തിയത്. ഫാമുകളിലേക്കും വീടുകളിലേക്കും ദൈനംദിന ജലവിതരണത്തിന് സഘ്റാന്‍ പ്രവര്‍ത്തിച്ചു. ഇത്തിഹാദ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി മ്യൂസിയം തുറന്ന വേളയിലാണ് എമിറേറ്റിന്റെ ആദ്യകാല വികസനത്തിന് സഘ്‌റാന്റെ സംഭാവനകള്‍ ആഘോഷിക്കപ്പെട്ടത്. അവാര്‍ഡ് ദാന ചടങ്ങില്‍ സഘ്‌റാനെ ശൈഖ് സൗദും യു എ ഇ ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രി എന്‍ജി. സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂഇയും ചേര്‍ന്ന് ആദരിച്ചു. ചരിത്ര പ്രസിദ്ധമായ സിദറോ വാട്ടര്‍ കിണര്‍ ഉള്‍പ്പെടെ പദ്ധതികള്‍ ചടങ്ങില്‍ സഘ്റാന്‍ അനുസ്മരിച്ചു.