National
രാംലീല മൈതാനം നിറഞ്ഞു കവിഞ്ഞു ; പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായി ഇന്ത്യ മുന്നണിയുടെ മഹാറാലി
റാലിയില്‍ 28ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു
ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ത്യ മുന്നണി നടത്തിയ മഹാറാലി പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി പ്രകടനമായി മാറി. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് ഡല്‍ഹി രാംലീല മൈതാത്ത് റാലി നടന്നത്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച മഹാറാലിയില്‍ രാംലീല മൈതാനം തിങ്ങിനിറഞ്ഞു.
റാലിയില്‍ 28ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറന്‍, എന്‍സിപി നേതാവ് ഫാറൂഖ് അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡറിക് ഒബ്രയാന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുത്തു.
അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജ് രിവാള്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ തുടങ്ങിയവരും റാലിയുടെ ഭാഗമായി. ഇ ഡി കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ സന്ദേശം ഭാര്യ സുനിത കെജ്രിവാള്‍ റാലിയില്‍ വായിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കെജ്രിവാളിന്റെ ആറ് ഉറപ്പുകള്‍ സുനിത വേദിയില്‍ പ്രഖ്യാപിച്ചു.