Connect with us

Kerala

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടി

ജൂലൈ മാസത്തെ റേഷന്‍ വിതരണം എട്ടാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം| ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ മാസത്തെ റേഷന്‍ വിതരണം എട്ടാം തീയതി മുതല്‍ ആരംഭിക്കുന്നതായും മന്ത്രി വ്യക്തമാക്കി. അതേസമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങുകയാണ്. ജൂലൈ 8, 9 തീയതികളില്‍ സമരം നടത്താനാണ് റേഷന്‍ കടയുടമകള്‍ തീരുമാനിച്ചിരിക്കുന്നത്.

 

 

 

Latest