Connect with us

Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി സ്വപ്‌ന സുരേഷ് ജോലി വാങ്ങിയെന്ന കേസില്‍ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു

ഈ കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് കോടതിയില്‍ ഹാജരാകാത്തത് കാരണമാണ് കേസ് മാറ്റി വച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് സര്‍ക്കാര്‍ സ്ഥാപനമായ സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി എന്ന കേസില്‍ കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു. ഈ കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് കോടതിയില്‍ ഹാജരാകാത്തത് കാരണമാണ് കേസ് മാറ്റി വച്ചത്.

സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പോലീസാണ് സ്വപ്‌നക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Latest