Variyankunnath Kunhammed Haji
വാരിയംകുന്നത്തിന്റെ യഥാര്‍ഥ ചിത്രം പുറത്ത്
പത്തുവര്‍ഷമായി ബ്രിട്ടണിലും ഫ്രാന്‍സിലുമായി വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഗവേഷണത്തിനൊടുവില്‍ ഫ്രഞ്ച് ആര്‍ക്കൈവില്‍നിന്നാണ് ഫോട്ടോ ലഭിച്ചതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെട്ടു
മലപ്പുറം | മലബാര്‍ സമര നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രമടങ്ങുന്ന പുസ്തകം പുറത്തിറങ്ങി. തിരക്കഥാകൃത്തും ഗവേഷകനുമായ റമീസ് മുഹമ്മദ് രചിച്ച ‘സുല്‍ത്താന്‍ വാരിയന്‍കുന്നന്‍’ എന്ന പുസ്തകമാണ് പുറത്തിറങ്ങിയത്. ഇതിന്റെ കവര്‍ ഫോട്ടോ ആയാണ് അദ്ദേഹത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.
പത്തുവര്‍ഷമായി ബ്രിട്ടണിലും ഫ്രാന്‍സിലുമായി വാരിയന്‍കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഗവേഷണത്തിനൊടുവില്‍ ഫ്രഞ്ച് ആര്‍ക്കൈവില്‍നിന്നാണ് ഫോട്ടോ ലഭിച്ചതെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെട്ടു. നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്‍േറതെന്ന പേരില്‍ പ്രചരിക്കുന്നുണ്ട്. ആദ്യമായാണ് യഥാര്‍ഥ ചിത്രം പുറത്തുവരുന്നത്. ചിത്രം പുറത്ത് വന്നതോടെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. വാട്‌സാപ്പ് സ്റ്റാറ്റസുകളടക്കം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
ചടങ്ങ് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘ് പരിവാറിന്റെ ചരിത്ര പുസ്തകത്തില്‍ ഇടം കിട്ടാത്തതാണ് മലബാര്‍ സമരപോരാളികളുടെ നേട്ടമെന്നും ജനാധിപത്യത്തിന്റെ പുസ്തകത്തില്‍ അവരുടെ പേരുകള്‍ തങ്കലിപികളാല്‍ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വാരിയന്‍കുന്നത്തിന്റെ പിന്‍മുറക്കാരില്‍ ഉള്‍പ്പെട്ട ഹാജറുമ്മ കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. പി ശിവദാസനില്‍ നിന്ന് ഏറ്റുവാങ്ങി.