Connect with us

expand maharashtra ministry

വിമതരെ അനുനയിപ്പിച്ചു; മഹാരാഷ്ട്രയില്‍ ഷിന്‍ഡെ മന്ത്രിസഭ വികസിപ്പിച്ചു

ഉദ്ദവ് മന്ത്രിസഭയിലുണ്ടായരുന്നവരും ഷിന്‍ഡെ മന്ത്രിസഭയില്‍

Published

|

Last Updated

മുംബൈ |  ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ പിന്നിട്ട ശേഷം മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കി. മന്ത്രിസഭ പ്രവേശനം കാത്ത്‌നിന്ന വിമതരെ അനുനയിപ്പിച്ചാണ് പുതിയ 18 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ ഒമ്പതും ബി ജെ പിയുടെ ഒമ്പതും എം എല്‍ എമാരാണ് പുതുതാതി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ഉദ്ദവ് താക്കറെ സര്‍ക്കാറിലുണ്ടായിരുന്നവരും ഷിന്‍ഡെ മന്ത്രിസഭയിലെത്തി എന്നതാണ് ശ്രദ്ധേയം.

ബി ജെ പിയില്‍ നിന്നും ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കന്തിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാഡെ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, വരീന്ദ്ര ചവാന്‍, മംഗള്‍ പ്രബാത് ലോധ, വിജയകുമാര്‍ ഗാവിറ്റ്,
അതുല്‍ സേവ് എന്നിവിരാണ് മന്ത്രിസഭയിലെത്തിയത്.

ഷിന്‍ഡെ പക്ഷത്ത് നിന്ന് ദാദാ ഭൂസേ, സന്ദീപന്‍ ഭുംറെ, ഉദയ് സാമന്ത്, താനാജി സാവന്ത്, അബ്ദുള്‍ സത്താര്‍, ദീപക് കേസര്‍കര്‍, ഗുലാബ്രാവു പാട്ടീല്‍, സഞ്ജയ് റാത്തോഡ്, ശംഭുരാജെ ദേശായി എന്നിവരാണ് മന്ത്രിമാരായത്.

 

Latest