Connect with us

t20worldcup

ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റെങ്കിലും മത്സരത്തിന് റെക്കോര്‍ഡ്

ടി20 മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ കാഴ്ചക്കാരുള്ള മത്സരം എന്ന റെക്കോര്‍ഡാണ് ഈ മത്സരം സ്വന്തമാക്കിയിരിക്കുന്നത്

Published

|

Last Updated

ദുബൈ | ഈ വര്‍ഷത്തെ ടി20 ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിന് അപൂര്‍വ്വ റെക്കോര്‍ഡ്. ടി20 മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ കാഴ്ചക്കാരുള്ള മത്സരം എന്ന റെക്കോര്‍ഡാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാര്‍ ഇന്ത്യ നെറ്റ് വര്‍ക്ക് വഴി 167 മില്ല്യണ്‍ ആളുകളും 15.9 ബില്ല്യണ്‍ മിനിറ്റും മത്സരം കണ്ടതായി ഐ സി സി പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ടൂര്‍ണ്ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു പാക്കിസ്ഥാനെതിരെ. ഒക്ടോബര്‍ 24 ന് നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ പത്ത് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ടി20 ലോകകപ്പ് മത്സരങ്ങളില്‍ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല എന്ന ചരിത്രം ഈ മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയോടെ ഇല്ലാതായിരുന്നു.

ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ടി20 മത്സരം 2016 ലോകകപ്പിലെ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് സെമി ഫൈനല്‍ ആയിരുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അന്ന് വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെടുകയായിരുന്നു.

---- facebook comment plugin here -----

Latest