Connect with us

Kerala

ഹരജിക്കാരനെതിരായ പരാമര്‍ശം പദവിക്ക് നിരക്കാത്തത്; ലോകായുക്ത മാപ്പ് പറയണം: വി ഡി സതീശന്‍

. ലോകായുക്തയില്‍ ചെല്ലുന്നവരെ പേപ്പട്ടി എന്ന് വിളിക്കാന്‍ ഒരു അവകാശവുമില്ല.

Published

|

Last Updated

തിരുവനന്തപുരം | ഹരജിക്കാരനെതിരെ ലോകായുക്ത നടത്തിയ പരാമര്‍ശം ഇരിക്കുന്ന പദവിക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വിധിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. ഒന്നര പേജ് ജഡ്ജ്‌മെന്റിന് എന്തിനാണ് ഒരു കൊല്ലം കാത്തിരുന്നത്. ലോകായുക്തയില്‍ ചെല്ലുന്നവരെ പേപ്പട്ടി എന്ന് വിളിക്കാന്‍ ഒരു അവകാശവുമില്ല. ഈ പ്രസ്താവനയോടെ ഹര്‍ജിക്കാരന്റെ വിശ്വാസതയല്ല തകര്‍ന്നതെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസിലെ ഹരജിക്കാരനെതിരെ കഴിഞ്ഞ ദിവസം ലോകായുക്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സതീശന്റെ വാക്കുകള്‍.

കെട്ടിട പെര്‍മിറ്റ് ഫീസും പുതിയ വീടുകള്‍ക്കുള്ള നികുതിയും സര്‍ക്കാര്‍ കൂട്ടിയത് കൊള്ളയാണ്. അന്യായമായ വര്‍ദ്ധന ശരിയല്ല. മത്സരിച്ച് ജനങ്ങളെ പ്രയാസപ്പെടുത്താന്‍ പരിശ്രമിക്കുകയാണ് സര്‍ക്കാരെന്നും ഏപ്രില്‍ 26ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും യുഡിഎഫിന്റെ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സതീശന്‍ അറിയിച്ചു

Latest