Connect with us

National

ബന്ധം വഷളാകുന്നു; ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി മാലിദ്വീപ് ഭരണകൂടം

മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയതിന് തിരിച്ചടിയെന്നോണമാണ്് മാലിദ്വീപിന്റെ നടപടി

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള മാലി ദ്വീപ് മന്ത്രിമാരുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യ -മാലിദ്വീപ് ബന്ധം വഷളാകുന്നു. മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവറിനെ മാലിദ്വീപ് ഭരണകൂടം വിളിച്ചു വരുത്തി.മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയതിന് തിരിച്ചടിയെന്നോണമാണ്് മാലിദ്വീപിന്റെ നടപടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപപരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ലക്ഷദ്വീപില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി പങ്കുവച്ച സമൂഹികമാധ്യമ പോസ്റ്റിനെതിരെയാണ് മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. മോദിക്കെതിരായ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് മൂന്നു മന്ത്രിമാരെ മാലിദ്വീപ് ഭരണകൂടം സസ്പെന്‍ഡ് ചെയ്തിരുന്നു. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു

 

Latest