Connect with us

Kerala

കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും; സര്‍ക്കാറിന് ആശംസകള്‍: ആരിഫ് മുഹമ്മദ് ഖാന്‍

'കേരളത്തിന് ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. തന്ന സ്‌നേഹത്തിന് നന്ദി.'

Published

|

Last Updated

തിരുവനന്തപുരം | കേരളത്തോട് യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാറിന് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു. മലയാളത്തിലായിരുന്നു ഗവര്‍ണറുടെ വിടവാങ്ങല്‍ സന്ദേശം.

കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും. കേരളത്തിന് ഹൃദയത്തില്‍ പ്രത്യേക സ്‌നേഹമുണ്ട്. തന്ന സ്‌നേഹത്തിന് നന്ദി.

സര്‍വകലാശാല വിഷയത്തിലല്ലാതെ സര്‍ക്കാറുമായി യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നല്ല വാക്കുകള്‍ പറഞ്ഞ് വിട പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍ ഗവര്‍ണറായി ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കും. കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയോഗിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറും ജനുവരി രണ്ടിനാണ് സ്ഥാനമേല്‍ക്കുന്നത്.

 

Latest