Mystery in death
എയര്‍പോര്‍ട് കാന്റീന്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍
കട്ടാക്കടക്കു സമീപം ഒരു പെണ്‍കുട്ടിയുമായി ഷൈന്‍ പ്രണയത്തില്‍ ആയിരുന്നു
തിരുവനന്തപുരം | എയര്‍പോര്‍ട് കാന്റീന്‍ ജീവനക്കാരന്‍ വാട്‌സാപ് സ്റ്റാറ്റസ് ഇട്ട ശേഷം തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍.
കൊറ്റാമം ആറയൂരിനടുത്തു ഷയിന്‍ കുമാര്‍ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കട്ടാക്കടക്കു സമീപം ഒരു പെണ്‍കുട്ടിയുമായി ഷൈന്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്നും ഷൈനിന്റെ മാതൃ സഹോദരി പാറശ്ശാല പോലീസില്‍ പരാതി നല്‍കി.
അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയ ഷൈന്‍ ഒറ്റക്കായിരുന്നു താമസം. ജോലിക്ക് എത്താത്തതിനെ തുടുര്‍ന്ന് സ്ഥാനത്തില്‍ നിന്ന് ബന്ധുക്കളുമായി ബന്ധപ്പെട്ട ശേഷമാണ് മരണ വിവരം അറിയുന്നത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----