Connect with us

National

സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി ഏപ്രില്‍ 11ലേക്ക് മാറ്റി

പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പന്റെ ആവശ്യം.

Published

|

Last Updated

ന്യൂഡല്‍ഹി| മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി മാറ്റി. ഏപ്രില്‍ 11 ലേക്കാണ് ലക്‌നോ എന്‍.ഐ.എ കോടതി മാറ്റിയത്. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പന്റെ ആവശ്യം. 27 മാസം നീണ്ട ജയില്‍വാസത്തിനു ശേഷമാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്. സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്.

ഹഥ്‌റാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലക്‌നേ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ ഡല്‍ഹിയില്‍ തങ്ങുകയായിരുന്നു. ആറ് ആഴ്ചക്കുശേഷമണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.

2020 ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

Latest