Connect with us

Kerala

വിമാന അപകടത്തില്‍ മരിച്ച മലയാളി ജവാന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ 56 വര്‍ഷത്തിനു ശേഷം കണ്ടെത്തി

ഇലന്തൂര്‍ ഒടാലില്‍ ഒ എം തോമസിന്റെ മകന്‍ തോമസ് ചെറിയാന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് കിട്ടിയത്.

Published

|

Last Updated

പത്തനംതിട്ട | റോഹ്താങ് പാസിലുണ്ടായ വിമാന അപകടത്തില്‍ മരിച്ച മലയാളി ജവാന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ 56 വര്‍ഷത്തിനു ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തി. ഇലന്തൂര്‍ ഒടാലില്‍ ഒ എം തോമസിന്റെ മകന്‍ തോമസ് ചെറിയാന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് കിട്ടിയതായി ലെഫ്റ്റനന്റ് അജയ് ചൗഹാന്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. പോലീസ് വിവരം തോമസ് ചെറിയാന്റെ സഹോദരനെയും ജ്യേഷ്ഠന്റെ മകനെയും അറിയിച്ചു. മൃതദേഹ ആവശിഷ്ടങ്ങള്‍ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

തോമസ് ചെറിയാന്‍ മരിക്കുമ്പോള്‍ 21 വയസ്സായിരുന്നു. 1968 ഫെബ്രുവരി ഏഴിന് അഞ്ച് ജവാന്മാരുമായി ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലേക്കു പോയ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എ എല്‍ 12 എന്ന ചെറുവിമാനമാണ് ധാക്ക ഗ്ലേസിയറില്‍ തകര്‍ന്നു വീണത്. അന്നു തന്നെ മറ്റു നാലു പേരുടെയും മൃതദേഹം ലഭിച്ചിരുന്നു. തോമസ് ചെറിയാനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

തോമസ് ചെറിയാന്‍ മരിക്കുന്ന കാലത്ത് പത്തനംതിട്ട ജില്ല ഉണ്ടായിരുന്നില്ല. ഇലന്തൂരും പത്തനംതിട്ടയും കൊല്ലം ജില്ലയിലാണ് ഉള്‍പ്പെട്ടിരുന്നത്. ആര്‍മി രേഖകളില്‍ ഇപ്പോഴും തോമസിന്റെ മേല്‍വിലാസം കൊല്ലം ജില്ല വച്ചാണ്. ഇ എം എ കോര്‍പ്സിലെ സി എഫ് എന്‍ ആയിരിക്കുമ്പോഴാണ് തോമസ് മരിക്കുന്നത്.

 

Latest