Connect with us

Kerala

ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് കിണറ്റില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Published

|

Last Updated

തിരുവല്ല | തിരുവല്ലയിലെ കിഴക്കന്‍ ഓതറയില്‍ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ സ്ത്രീയുടേത് എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

തിരുവല്ല ഡി വൈ എസ് പി. എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിരക്ഷാസേനയും എത്തി അവശിഷ്ടങ്ങള്‍ പുറത്തെടുത്തു.

ഇന്ന് വൈകിട്ട് നാലോടെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് കിണറ്റില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവല്ല പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

Latest