Kerala
പി കെ ശ്രീമതിയെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനം: എം വി ഗോവിന്ദന്‍
ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്

കൊച്ചി | പി കെ ശ്രീമതിയെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമില്ല. 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ല. എ കെ ബാലന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട് ശുദ്ധകളവാണ് എസ് എഫ് ഐ ഒ പറയുന്നത്.
ഈ കളവ് മാധ്യമങ്ങളും ആവര്‍ത്തിക്കുകയാണ്. ശുദ്ധ അസംബന്ധമാണ് പറഞ്ഞത് എന്ന് വ്യക്തമായി. യു ഡി എഫ് പറയുന്നത് പക്ഷപാതപരമായ രാഷ്ട്രീയമാണ്. അവര്‍ക്കെതിരെ വരുമ്പോള്‍ രാഷ്ട്രീയ നീക്കവും മറ്റുള്ളവര്‍ക്കെതിരെ വരുമ്പോള്‍ നല്ല അന്വേഷണവും എന്നതാണ് യു ഡി എഫ് നിലപാടെന്നും ഗോവിന്ദന്‍ പറഞ്ഞു.