First Gear
റെനോ ഡസ്റ്റര്‍ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് 2024ല്‍ എത്തും
2023-2024 ഓടെ പുതിയ ഡസ്റ്റര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി| ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ജനപ്രിയ എസ് യുവി മോഡലുകളിലൊന്നാണ് റെനോ ഡസ്റ്റര്‍. 2010 മുതല്‍, റെനോ ഡസ്റ്റര്‍ ലോകമെമ്പാടും 2 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വില്‍പ്പന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കമ്പനി പുതിയ പദ്ധതിയുമായാണ് വന്നിരിക്കുന്നത്. 2024ല്‍, ഒരു പുതിയ മൂന്നാം തലമുറ കാര്‍ ഡെലിവര്‍ ചെയ്യാന്‍ റെനോ പദ്ധതിയിടുന്നു. ബ്രാന്‍ഡിന്റെ താങ്ങാവുന്ന വിലയും ഓഫ് റോഡ് കഴിവുകളും നിലനിര്‍ത്തിക്കൊണ്ട്, പുതിയ സാങ്കേതികവിദ്യയിലുള്ള പരിഷ്‌കരിച്ച പതിപ്പായിരിക്കും വാഹനം.
കാര്‍സ്‌കൂപ്സ് പുതിയ ഡസ്റ്ററിന്റെ രൂപകല്‍പ്പനയുടെ ഒരു റെന്‍ഡറിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കാര്‍ ഡാസിയ ബിഗ്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ബിഗ്സ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡസ്റ്റര്‍ വലുപ്പത്തില്‍ അല്‍പം ചെറുതായിരിക്കും. മസ്‌കുലാര്‍ ബമ്പര്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, മുന്‍വശത്ത് സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകളുള്ള ഹണികോംബ് ആകൃതിയിലുള്ള ഗ്രില്‍ എന്നിവയെല്ലാം റെനോ ഡസ്റ്ററിന്റെ സവിശേഷതകളാണ്. ഈ എസ് യുവിക്ക് അഞ്ച് ഡോറുകള്‍ ഉണ്ടായിരിക്കും.
സിഎംഎഫ്-ബി ആര്‍ക്കിടെക്ചറിന് കീഴിലാണ് റെനോ ഡസ്റ്റര്‍ വികസിപ്പിക്കുന്നത്. 2023-2024 ഓടെ പുതിയ ഡസ്റ്റര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പുതിയ വാഹനം ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മഹീന്ദ്ര എക്‌സ് യുവി300 എന്നിവയെ ആയിരിക്കും നേരിടുക. വരാനിരിക്കുന്ന റെനോ ഡസ്റ്ററിന് ബിഎസ് 6 മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാന്‍ പെട്രോള്‍-ഹൈബ്രിഡ് എഞ്ചിന്‍ നല്‍കാനുള്ള മികച്ച അവസരമുണ്ട്.