Connect with us

Kerala

വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകം മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

തുടര്‍ന്ന് വൈക്കം ബീച്ച് മൈതാനത്ത് പൊതു സമ്മേളനം ആരംഭിച്ചു

Published

|

Last Updated

വൈക്കം | നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ കവലയിലാണ് നവീകരിച്ച സ്മാരകം.

കേരള മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരും തമിഴ്‌നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകന്‍, എം പി സ്വാമിനാഥന്‍, ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ വീരമണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് വൈക്കം ബീച്ച് മൈതാനത്ത് പൊതു സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗത്തില്‍ അധ്യക്ഷതവഹിക്കുന്നത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിവൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നവീകരിച്ചത്. സ്മാരക നിര്‍മാണത്തിനായി തമിഴ്‌നാട്ടില്‍നിന്നാണ് തൊഴിലാളികള്‍ എത്തിയത്. കേരള സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സ്റ്റാലിന്‍ അന്ന് സ്മാരകം സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. സ്റ്റാലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പൊതുമരാമത്തു വകുപ്പായിരുന്നു നിര്‍മാണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വി വേലു ഇതിനിടെ പല തവണ വൈക്കം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.

സ്മാരകത്തിന്റെ പ്രധാന കവാടം കയറുമ്പോള്‍ ആറടിയോളം ഉയരത്തില്‍ തന്തൈ പെരിയാറിന്റെ വലിയ പ്രതിമയാണുള്ളത്. ഇതിന്റെ പിന്നിലെ മതിലില്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. പ്രതിമയുടെ ഇരുവശങ്ങളിലേക്കും ടൈല്‍ പാകിയ നടപ്പാതയും പൂന്തോട്ടവും ഇരിപ്പിടങ്ങളും. പ്രതിമയുടെ രണ്ടു വശങ്ങളിലായി രണ്ട് കെട്ടിടങ്ങള്‍.

വലതുവശത്തെ കെട്ടിടം പെരിയാര്‍ മ്യൂസിയം. ഇടതു വശത്തെ കെട്ടിടം ഗ്രന്ഥശാലയാണ്. പ്രതിമയുടെ വലതുവശത്തെ പെരിയാര്‍ മ്യൂസിയത്തില്‍ പെരിയാറിന്റെ ജീവചരിത്രം, സമരചരിത്രം എന്നിവയുടെ ചിത്രങ്ങള്‍, വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള വലിയ സ്‌ക്രീന്‍ എന്നി സൗകര്യങ്ങളുമുണ്ട്. പെരിയാറിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലിഷ് ഭാഷകളിലുള്ള രചനകള്‍ എന്നിവ കാണാം. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിനായി മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം കെ സ്റ്റാലിനും എത്തിയ ചിത്രങ്ങളും ഇവിടെയുണ്ട്.

 

---- facebook comment plugin here -----

Latest