Kerala
ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍; എഡിജിപി അജിത് കുമാറിന് ഇന്ന് നിര്‍ണായകം
ആഭ്യന്തര സെക്രട്ടറിക്കാണ് ഡിജിപി ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് കൈമാറിയത്.
തിരുവനന്തപുരം | എഡിജിപി എം ആര്‍ ആജിത് കുമാറിനെതിരായ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ന് നടപടിയുണ്ടായേക്കും. ആഭ്യന്തര സെക്രട്ടറിക്കാണ് ഡിജിപി ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തും. അജിത് കുമാറിനെ മാറ്റുന്നതില്‍ റിപ്പോര്‍ട്ട് നിര്‍ണായകമാണ്.
റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ ഗുരുതതര പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പുറമെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച അന്വേഷണ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും.
എഡിജിപിക്കെതിരെ നടപടിവേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഐ. നടപടി നടപടിക്ക് അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. അതേ സമയം ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തില്‍ നിന്നും എഡിജിപി എംആര്‍ അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു. അജിത് കുമാറിനെതിരെ നടപടി വരുന്നവെന്ന സൂചനയാണ് ഇത് നല്‍കുന്നത്
മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം