Connect with us

National

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ എട്ടുവയസ്സുകാരന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു

43 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

വിദിഷ | മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഖേര്‍ ഖേഡി ഗ്രാമത്തില്‍ ഇന്നലെ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ടുവയസ്സുകാരന്‍ ലോകേഷിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മ്മിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) ഇനി ഇവയ്ക്കിടയില്‍ തുരങ്കം ഉണ്ടാക്കുമെന്ന് വിദിഷ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എഎസ്പി) സമീര്‍ യാദവ് പറഞ്ഞു.

43 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

തുരങ്കത്തിനുള്ളില്‍ എത്താന്‍ കഴിയാത്തതിനാല്‍ കുട്ടി ഒന്നും കഴിച്ചിട്ടില്ലെന്ന് എഎസ്പി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് എന്‍ഡിആര്‍എഫ് സംഘം ഉറപ്പുനല്‍കുകയും കുട്ടിയെ ഉടന്‍ സുരക്ഷിതമായി പുറത്തെത്തിക്കുമെന്നും പറഞ്ഞു.

 

 

Latest