RBI
അര്‍ബന്‍ സഹകരണ ബേങ്കുകളുടെ ഇടപാടുകള്‍ റിസര്‍വ് ബേങ്ക് പരിശോധിക്കുന്നു
അര്‍ബന്‍ സഹകരണ ബേങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി | കേരളത്തിലെ അര്‍ബന്‍ സഹകരണ ബേങ്കുകളുടെ ഇടപാടുകള്‍ റിസര്‍വ് ബേങ്ക് പരിശോ ധിക്കുന്നു. ഇതിന്റെ മുന്നോടിയായി ആര്‍ ബി ഐ വിളിച്ച അര്‍ബന്‍ സഹകരണ ബേങ്ക് പ്രതിനി ധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ ചേരും.
കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ആര്‍ ബി ഐ അര്‍ബന്‍ സഹ കരണ ബേങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബേങ്കുമായി രണ്ട് അര്‍ബന്‍ ബേങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് യോഗം.
കള്ളപ്പണ ഇടപാടുകളുണ്ടെന്നു സംശയിക്കുന്ന പ്രാഥമിക സഹകരണ ബേങ്കുകളുമായി അര്‍ബന്‍ ബേങ്കുകള്‍ക്ക് ബന്ധമുണ്ടോയെന്ന് ഇഡി റിപ്പോര്‍ട്ടിലെ പരാമര്‍ശവും ആര്‍ ബി ഐ പരി ശോ ധിക്കും. അതിനിടെ, കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സഹകരണ സൊസൈറ്റി റജിസ്ട്രാര്‍ ടി വി സുഭാഷിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ടി വി സുഭാഷ് അസൗകര്യം അറിയിച്ചിരുന്നു. കരുവന്നൂര്‍ തട്ടിപ്പ് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ നടക്കില്ലെന്നാണ് ഇ ഡി നിഗമനം.