Business
റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി റിസര്‍വ് ബേങ്ക്
പണപ്പെരുപ്പം കുറയുന്നതും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ചാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

മുംബൈ| തുടര്‍ച്ചയായ ആറാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). പണപ്പെരുപ്പം കുറയുന്നതും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ചാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി അക്കൊമഡേറ്റീവ് നയം പിന്‍വലിക്കാനും എംപിസി (ധനനയ)യോഗത്തില്‍ ധാരണയായതായി അദ്ദേഹം അറിയിച്ചു. 2022 മെയില്‍ ആരംഭിച്ച റിപ്പോ നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമായത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധനവ് വരുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, 2023-2024 ലെ പണപ്പെരുപ്പ പ്രവചനം 5.4ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.