Connect with us

Kerala

എസ് എസ് എല്‍ സി പരീക്ഷാ ഫലം നാളെ അറിയാം

ബുധനാഴ്ച വൈകീട്ടു മൂന്നിനു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി പരീക്ഷാ ഫലം ബുധനാഴ്ച വൈകീട്ടു മൂന്നിനു പ്രസിദ്ധീകരിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പി ആര്‍ ഡി ചേംബറിലാണു ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റായ keralaresults. nic.in ലും പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റില്‍നിന്നു മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.

4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു പരീക്ഷ.

കേരളത്തിലെ 943 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്.

 

---- facebook comment plugin here -----

Latest