Connect with us

International

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ ബൈഡനെ മിഷേല്‍ ഒബാമ മറികടക്കുമെന്ന് സര്‍വേഫലം; മിഷിഗണില്‍ ബൈഡന് ജയം

റാസ്മുസെന്‍ റിപ്പോര്‍ട്ട്സ് വോട്ടെടുപ്പില്‍ വോട്ട് ചെയ്ത ഡെമോക്രാറ്റുകളില്‍ പകുതിയോളം പേര്‍ ബൈഡന് പകരം മറ്റൊരാള്‍ വേണമെന്നാണ് വോട്ടെടുപ്പിലൂടെ അഭിപ്രായം പ്രകടിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രസിഡന്റ് ജോ ബൈഡനെ പിന്തള്ളി യു എസിന്റെ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ തിരഞ്ഞെടുക്കുമെന്ന് സര്‍വേ ഫലം. റാസ്മുസെന്‍ റിപ്പോര്‍ട്ട്സ് വോട്ടെടുപ്പില്‍ വോട്ട് ചെയ്ത ഡെമോക്രാറ്റുകളില്‍ പകുതിയോളം പേര്‍ ബൈഡന് പകരം മറ്റൊരാള്‍ വേണമെന്നാണ് വോട്ടെടുപ്പിലൂടെ അഭിപ്രായം പ്രകടിപ്പിച്ചത്.

വോട്ടെടുപ്പില്‍ പങ്കെടുത്ത 48 ശതമാനം ഡെമോക്രാറ്റുകളും നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ജോ ബൈഡന് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നത് അംഗീകരിക്കുന്നതായി വോട്ടെടുപ്പില്‍ വ്യക്തമാക്കി. അതേ സമയം 38 ശതമാനം പേര്‍ ഇതിനോട് വിയോജിച്ചു

81 കാരനായ ജോ ബൈഡന് പകരം മിഷേല്‍ ഒബാമയ്ക്ക് 20 ശതമാനം വോട്ടുകള്‍ ലഭിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം, മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ എന്നിവരായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍.

കമലാ ഹാരിസിന് 15 ശതമാനത്തോളം വോട്ട് ലഭിച്ചപ്പോള്‍ 12 ശതമാനം പേര്‍ ഹിലരി ക്ലിന്റണു വോട്ട് ചെയ്തു.

അതേ സമയം മിഷിഗണ്‍ സംസ്ഥാനത്ത് നടന്ന ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ ജോ ബൈഡന്‍ വിജയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗസ്സക്കെതിരായ ഇസ്‌റാഈലിന്‍രെ യുദ്ധത്തെ പിന്തുണച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ഇവിടെ വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നതായും ആദ്യകാല കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Latest