Connect with us

Kerala

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ മടക്ക യാത്ര പൂർത്തിയായി

11556 പേരാണ് ഇത്തവണ സംസ്ഥാനത്ത് നിന്നും ഹജ്ജിന് യാത്ര തിരിച്ചത്.

Published

|

Last Updated

കരിപ്പൂർ | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര അവസാനിച്ചു. ഇന്ന് (വ്യാഴം) കേരളത്തിലേക്കുള്ള അവസാന മടക്ക വിമാനം പുലർച്ചെ 01:24ന് എത്തി. അവസാന വിമാനത്തിലെ തീർത്ഥാടകരെ ഹജ്ജ് കമ്മിറ്റി അംഗങ്ങൾ,ഹജ്ജ് സെൽ അംഗങ്ങൾ, സന്നദ്ധ സേവകർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഈ വർഷത്തെ മടക്ക യാത്ര ജൂലായ് 13നാണ് ആരംഭിച്ചത്.

11556 പേരാണ് ഇത്തവണ സംസ്ഥാനത്ത് നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11252 പേർ കേരളത്തിൽ നിന്നുള്ളവരും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. കോഴിക്കോട് 7045 കണ്ണൂർ 2030 കൊച്ചി 2481 എന്നിങ്ങനെയായിരുന്നു മൂന്ന് എമ്പാർക്കേഷനിൽ നിന്നുമായി യാത്ര പുറപ്പെട്ടത്. ഹജ്ജിന് പുറപ്പെട്ടവരിൽ 10 പേർ സൗദിയിൽ വെച്ച് മരണപ്പെട്ടിട്ടുണ്ട്.

മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിലുമായി മൊത്തം 70 സർവ്വീസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ കോഴിക്കോടും, കണ്ണൂരും എയർ ഇന്ത്യ എക്‌സ്പ്രസ്സും, കൊച്ചിയിൽ സൗദി എയർലൈൻസുമാണ് സർവ്വീസ് നടത്തിയിരുന്നത്. കോഴിക്കോട് 49 സർവ്വീസും, കണ്ണൂരിൽ 14 സർവ്വീസും കൊച്ചിയിൽ 7 സർവ്വീസുമാണ് മടക്ക യാത്രയിൽ ഉണ്ടായിരുന്നത്.

ജൂൺ മൂന്നിനായിരുന്നു ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് ആരംഭിച്ചിരുന്നത്. കണ്ണൂരിൽ നിന്നായിരുന്നു ആദ്യ വിമാനം.

Latest