russia-ukrine war
യുക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്ന് ഇന്ത്യക്കാരുടെ മടക്കം ഇന്നാരംഭിക്കും
ഇന്ന് രണ്ട് വിമാനങ്ങള്‍; 1500ഓളം ഇന്ത്യക്കാര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തി
ന്യൂഡല്‍ഹി | യുക്രൈനിലെ യുദ്ധ ഭൂമിയില്‍ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരല്‍ നടപടികള്‍ ഇന്നാരംഭിക്കും. 16000ത്തോളം ഇന്ത്യക്കാരാണ് യുക്രൈന്റെ പല ഭാഗത്തും കുടുങ്ങിക്കിടക്കുന്നത്. പടിഞ്ഞാറന്‍ യുക്രൈനിലുള്ളവരെയാണ് ആദ്യം മടക്കിക്കൊണ്ടുവരുന്നത്. 1500ഓളം ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളായ റുമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
ഇതില്‍ 450 ഓളം പേര്‍ ഇന്ന് റുമാനിയയിലെ ബുക്കാറസ്റ്റ് വിമാനത്താവളത്തില്‍ നിന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കും. ഒരു വിമാനം ഡല്‍ഹിയിലേക്കും മറ്റൊന്നു മഹാരാഷ്ട്രയിലേക്കുമാണ് എത്തുക. വെകുന്നേരത്തോടെ രണ്ട് വിമാനത്താവളങ്ങളും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
കടുത്ത പോരാട്ടം നടക്കുന്ന കിഴക്കന്‍ യൂറോപ്പിലുള്ളവരെ തിരിച്ചുകൊണ്ടുവരുന്നതാണ് കേന്ദ്രത്തിന് മുന്നിലുള്ള പ്രധാന വെല്ലുവളി. ഈ മേഖലയില്‍ നിന്നുള്ളവരെ അതിര്‍ത്തിയിലെത്തിക്കണമെങ്കില്‍ കീവ് കടന്നുവേണം യാത്ര ചെയ്യാന്‍. കീവില്‍ കടുത്ത പോരാട്ടം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഒഴിപ്പിക്കല്‍ പ്രയാസമാണ്. ഈ സഹാചര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നകാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. റഷ്യ വഴി ഈ മേഖലയിലുള്ളവരെ മടക്കിക്കൊണ്ടുവരാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.