Connect with us

Kerala

ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് റവന്യൂ മന്ത്രി

സാധാരണക്കാര്‍ക്ക് ഭൂമി കിട്ടാന്‍ ചട്ടം തടസ്സമാണെങ്കില്‍ ഭേദഗതി വരുത്താന്‍ തയ്യാറാണ്.

Published

|

Last Updated

തിരുവനന്തപുരം | ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയിൽ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയിൽ അറിയിച്ചു. നടപ്പുസമ്മേളനത്തിൽ ഭേദഗതി ബില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തെ മുഖവിലക്കെടുത്ത് ഒറ്റക്കെട്ടായി പാസ്സാക്കുകയാണ് സർക്കാറിൻ്റെ താത്പര്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറു കണക്കിന് ഭൂമി കൈവശം വെക്കുന്നവരില്‍ നിന്ന് തിരിച്ചുപിടിക്കാനും മടിയില്ല. ഇടുക്കിയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് ആകെ ആശ്വാസകരമാകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക. സാധാരണക്കാര്‍ക്ക് ഭൂമി കിട്ടാന്‍ ചട്ടം തടസ്സമാണെങ്കില്‍ ഭേദഗതി വരുത്താന്‍ തയ്യാറാണ്. മറ്റുവകുപ്പുകളുടെ കൈയില്‍ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നല്‍കാന്‍ ആകുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest