Connect with us

Kerala

അപ്പീല്‍ പോകുന്നത് വി എസിന്റെ അവകാശം; തെറ്റ് ചെയ്തിട്ടില്ല: ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ മൂന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലും കുറ്റകാരന്‍ എന്ന പരാമര്‍ശം  ഇല്ല

Published

|

Last Updated

കോട്ടയം |  മാനനഷ്ടക്കേസിലെ വിധിക്കെതിരെ അപ്പീല്‍ പോകുക എന്നത് വി എസ് അച്യുതാനന്ദന്റെ അവകാശം ആണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.വി എസ് അച്യുതാനന്ദനെതിരായ മാനഷ്ടക്കേസില്‍ ഉള്‍പ്പെടെ സോളാര്‍ കേസില്‍ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാര്‍ കേസില്‍ മൂന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലും കുറ്റകാരന്‍ എന്ന പരാമര്‍ശം  ഇല്ല. തെറ്റ് ചെയ്തിട്ടില്ല-ഉമ്മന്‍ചാണ്ടി പറഞ്ഞു

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചിരുന്നത്. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന വിഎസിന്‍രെ ആരോരപണത്തിനെതിരെയാണ് 2014 ല്‍് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.വിധിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു . കോടതി വിധി യുക്തി സഹമല്ലെന്ന് പറഞ്ഞ വിഎസ് അപ്പില്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു

---- facebook comment plugin here -----

Latest