Connect with us

Kerala

തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു

തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലന്‍സ് തകഴി ക്ഷേത്രം ജങ്ഷനില്‍ എത്തിച്ചത്

Published

|

Last Updated

ആലപ്പുഴ  | തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഉപരോധിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലന്‍സ് തകഴി ക്ഷേത്രം ജങ്ഷനില്‍ എത്തിച്ചത്.ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

ആംബുലന്‍സ് റോഡിന് കുറുകെയിട്ടായികുന്നു പ്രതിഷേധം. കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് മരണം

 

---- facebook comment plugin here -----

Latest