Connect with us

Kerala

മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെ

എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

Published

|

Last Updated

ആലപ്പുഴ| മണ്ണാഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു.

എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ശരീരത്തിലെ ടാറ്റൂവാണ് നിര്‍ണായകമായത്.പാലായില്‍ സമാനമായ രീതിയില്‍ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്.

പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകള്‍ രാത്രിയായതിനാല്‍ മുഖം കണ്ടിട്ടില്ല. സംഘത്തില്‍ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരില്‍ നിന്നും ചില സ്വര്‍ണ്ണ ഉരുപ്പടികള്‍ കിട്ടി. ഇവ പൂര്‍ണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചതെന്നും ആലപ്പുഴ ഡിവൈഎസ്പി പറഞ്ഞു. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

Latest