Connect with us

Bahrain

സാമൂഹിക മുന്നേറ്റങ്ങളില്‍ സമസ്തയുടെ പങ്ക് നിസ്തുലം: ഐ സി എഫ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഐ സി എഫ് ബഹ്‌റൈന്‍ മനാമ സുന്നി സെന്ററില്‍ സംഘടിപ്പിച്ച പ്രാസ്ഥാനിക സംഗമം കെ സി സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് സഅദ് അല്‍ ഐദറൂസി തങ്ങള്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മനാമ| കേരള മുസ്ലിംകളില്‍ ഇന്നു കാണുന്ന ആത്മീയ ഉണര്‍വ്വിലും മത ഭൗതിക വിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് ഐ സി എഫ് പ്രാസ്ഥാനിക സംഗമം അഭിപ്രായപ്പെട്ടു. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഐ സി എഫ് ബഹ്‌റൈന്‍ മനാമ സുന്നി സെന്ററില്‍ സംഘടിപ്പിച്ച പ്രാസ്ഥാനിക സംഗമം കെ സി സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് സഅദ് അല്‍ ഐദറൂസി തങ്ങള്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ബാഫഖി തങ്ങള്‍, റഫീക്ക് ലത്വീഫി വരവൂര്‍. അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, അബൂബക്കര്‍ ലത്വീഫി, ഷാനവാസ് മദനി, അബ്ദുള്‍ സലാം മുസ്ല്യാര്‍ കോട്ടക്കല്‍, ഉസ്മാന്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. എം സി അബ്ദുല്‍ കരീം സ്വാഗതവും അബ്ദുല്‍ സമദ് കാക്കടവ് നന്ദിയും പറഞ്ഞു.

 

 

Latest