From the print
ധാർമികമൂല്യങ്ങൾക്ക് പള്ളി ദർസുകൾ വഹിക്കുന്ന പങ്ക് നിസ്തുലം: പൊന്മള അൽ ഇള്ഹാർ അക്കാദമി നാടിന് സമർപ്പിച്ചു
കെട്ടിടത്തിന്റെ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി നിർവഹിച്ചു

മലപ്പുറം | ധാർമികമൂല്യങ്ങൾക്ക് പള്ളി ദർസുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും ദർസുകളുടെ പുനരുജ്ജീവനം സമൂഹത്തിന്റെ കടമയാണെന്നും സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ. സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയിദ്ദീൻ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിൽ നാലര പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന മുള്ഹിറുസ്സുന്ന അസ്സോസിയേഷന്റെ കീഴിൽ പൊന്മള കോഡൂരിൽ നിർമാണം പൂർത്തിയായ അൽ ഇള്ഹാർ അക്കാദമി ആൻഡ് ഇമാം ബുഖാരി മസ്ജിദിന്റെ സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇമാം ബുഖാരി മസ്ജിദ്, മുള്ഹിറുസ്സുന്ന ദർസ്, മുള്ഹിറുസ്സുന്ന അലുംനി ആസ്ഥാനം, ലൈബ്രറി ആൻഡ് കോൺഫറൻസ് ഹാൾ ഉൾക്കൊള്ളുന്നതാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള അൽ ഇള്ഹാർ അക്കാദമി.
കെട്ടിടത്തിന്റെ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി നിർവഹിച്ചു. സമസ്ത പ്രസിഡന്റ്റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിസ്‌കാരത്തിന് നേതൃത്വം നൽകി.
സമസ്ത ട്രഷറർ താജുൽ മുഹഖ്ഖിഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർഥന നിർവഹിച്ചു. പൊന്മള മുഹിയിദ്ദീൻകുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
ഡോ. അബ്ദുൽ ഹകീം അസ്ഹരി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, ഒ കെ അബ്ദുർറശീദ് മുസ്്ലിയാർ, പി ഉബൈദുല്ല എം എൽ എ, അലവി സഖാഫി കൊളത്തൂർ സംസാരിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കെ പി എച്ച് തങ്ങൾ കാവനൂർ, പി എം മുസ്തഫ കോഡൂർ, അഹമ്മദ് അലി കോഡൂർ, കെ ടി അക്ബർ പൊന്മള, ടി ടി റിയാസ് പൊന്മള, വി എ റഹ്്മാൻ പൊന്മള ആശംസകൾ അർപ്പിച്ചു.
ഹംസ അഹ്സനി തെന്നല, നാസർ സഖാഫി പൊന്മള, ഇബ്‌റാഹീം ബാഖവി മേൽമുറി, പല്ലാർ ഹസ്സൻ ബാഖവി, മുഹമ്മദ് കുഞ്ഞി സഖാഫി പറവൂർ, പി സി കുഞ്ഞാൻ, എം എൻ കുഞ്ഞമ്മദ് ഹാജി, പി എ ഉസ്മാൻ, മുഹമ്മദ് കുട്ടി പങ്കെടുത്തു.
കോഡൂർ മുഹമ്മദ് അഹ്സനി സ്വാഗതവും ശമീർ അഹ്സനി പാപ്പിനിപ്പാറ നന്ദിയും പറഞ്ഞു. വൈകിട്ട് ഏഴിന് നടന്ന മുള്ഹിറുസ്സുന്ന അലുംനി സംഗമത്തോടെ പരിപാടികൾ സമാപിച്ചു.