TRIVANDRAUM GOLD SMUGGLING
സ്വര്‍ണ്ണക്കടത്തിലെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തില്ല; മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് സന്ദീപ് നായര്‍
കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ സമ്മര്‍ദ്ധമുണ്ടായി
തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്തിലെ പങ്കിനെക്കുറിച്ച് പറയുന്നില്ലെന്ന് സന്ദീപ് നായര്‍. കോണ്‍സുലേറ്റിന് ബാഗ് വന്നത് അറിഞ്ഞിരുന്നു. സ്വപ്‌നയുടെ കൂടെ ഒളിവില്‍പ്പോയത് അവരെ സഹായിക്കാനെന്നും സന്ദീപ് നായര്‍ പറഞ്ഞു. ജയില്‍ മോചിതനായതിന് പിന്നാലെയാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍.
ശിവശങ്കറിന് കേസില്‍ പങ്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ താന്‍ പോയിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. ലൈഫ് മിഷന്‍ ഇടപാടില്‍ കോണ്‍സുലേറ്റില്‍ നിന്ന് കമ്മീഷന്‍ കിട്ടി. സര്‍ക്കാര്‍ പദ്ധതിയാണെന്ന് അറിയില്ലായിരുന്നു. കമ്മീഷന്‍ നിയമപരമെന്നും ഇതിന് താന്‍ നികുതിയടക്കം അടച്ചിട്ടുണ്ടെന്നും സന്ദീപ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ആവശ്യപ്പെട്ടെന്നും സന്ദീപ് നായര്‍ വെളിപ്പെടുത്തി. കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ സമ്മര്‍ദ്ധമുണ്ടായി. പേര് പറഞ്ഞാല്‍ കേസില്‍ നിന്ന് രക്ഷിക്കാമെന്ന് ഇ ഡി വാഗ്ദാനം ചെയ്‌തെന്നും സന്ദീപ് വ്യക്തമാക്കി.