Connect with us

ഉരുള്‍പൊട്ടലില്‍ സര്‍വതും ഒഴുകിപ്പോയ വയനാട്ടിലെ പുത്തുമലയില്‍ മനുഷ്യത്വത്തിന്റെ മേല്‍ക്കൂരകള്‍ യാഥാര്‍ഥ്യമായി. 2019 ആഗസ്റ്റ് എട്ടിന്റെ ആ കറുത്ത ദിനത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ അതിജീവനത്തിന്റെ പുതിയ ഗാഥ രജിക്കുകയാണ്.

പതിനേഴ് പേരുടെ ജീവന്‍ കവര്‍ന്ന പ്രകൃതി ദുരന്തത്തില്‍ അഞ്ച് പേരെക്കുറിച്ച് ഒരറിവും ലഭിച്ചില്ല. ഒരു പ്രദേശം മുഴുവന്‍ തുടച്ചു നീക്കി പ്രകൃതി താണ്ഡവമാടിയ മണ്ണില്‍ മനുഷ്യര്‍ പുതിയ ജീവിതം പടുത്തുയര്‍ത്തുകയാണ്.

അഭയസ്ഥാനം നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ കേരള മുസ്്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാന ചടങ്ങ് സാന്ത്വനത്തിന്റെ കൈയ്യൊപ്പായി.

ബുധനാഴ്ച വൈകീട്ട് താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള മുസ്്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ നിര്‍വഹിച്ചു.