Connect with us

National

അർജുന്റെ ലോറിയിലെ കയർ പുഴയിൽ നിന്നും കണ്ടെത്തി; ഡ്രഡ്ജർ എത്താൻ വൈകും, തിരച്ചിൽ നീളും

ഇന്ന് നടത്തിയ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തി. കയര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

Published

|

Last Updated

അങ്കോല  | ഷിരൂരീല്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നീളും. പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജര്‍ എത്തിക്കാന്‍ ഈ മാസം 22ഓടെ മാത്രമാണ് സാധ്യമാകുകയുള്ളു എന്നാണ് ഡ്രഡ്ജിംഗ് കമ്പനി വ്യക്തമാക്കുന്നത്. മാര്‍ക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാന്‍ തിങ്കളാഴ്ചയോടെ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ഡ്രഡ്ജര്‍ എത്താന്‍ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും പറഞ്ഞു.

അതേസമയം ഇന്ന് നടത്തിയ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തി. കയര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈശ്വര്‍ മാല്‍പയുടെ സംഘമാണ് കയര്‍ കണ്ടെത്തിയത്.50 മീറ്റര്‍ നീളമുള്ള കയറാണ് തിരച്ചില്‍ സംഘത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ വണ്ടിയുടെ ബോഡിപാര്‍ട്ട് അര്‍ജുന്റെ വണ്ടിയുടേതല്ലെന്നും സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മലയാളി ഡ്രൈവറായ അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. അര്‍ജുനായി കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ച ഷിരൂര്‍ ഗംഗാവലി പുഴയിലെ തിരച്ചില്‍ ഇന്നാണ് വീണ്ടും ആരംഭിച്ചത്.

Latest