Connect with us

Nipah virus

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു

Published

|

Last Updated

കോഴിക്കോട് | നിപ ബാധിച്ച് മരിച്ച 13കാരന്റെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ ഒന്ന് വരെയുള്ള കുട്ടിയുടെ സഞ്ചാര പഥമാണ് പ്രസിദ്ധപ്പെടുത്തിയത്.

27ന് വൈകീട്ട് അഞ്ച് മുതല്‍ അഞ്ചര വരെ കുട്ടി പാഴൂരില്‍ അയല്‍വാസികളായ കുട്ടികള്‍ക്ക് ഒപ്പം കളിച്ചിരുന്നു. 28ന് വീട്ടിലാണ്. 29ന് രാവിലെ എട്ടര മുതല്‍ 8.45 വരെ എരഞ്ഞിമാവ് ഡോ. മുഹമ്മദലി സെന്‍ട്രല്‍ ക്ലിനിക്കില്‍ ഓട്ടോ മാര്‍ഗം വന്നു. ഒന്‍പത് മണിയോടെ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചുപോയി.

30ന് വീട്ടില്‍ തന്നെ. 31ന് രാവിലെ 9.58നും പത്തരക്കും ഇടയില്‍ മുക്കം ഇ എം എസ് ആശുപത്രിയില്‍ ചികിത്സ തേടി. അമ്മാവന്റെ ഓട്ടോയിലാണ് ആശുപത്രിയില്‍ എത്തിയത്. 31ന് രാവിലെ പത്തരക്ക് ഇതേ ഓട്ടോയില്‍ ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ എത്തി. 12 വരെ അവിടെ തുടര്‍ന്നു. അന്ന് തന്നെ ഉച്ചക്ക് ഒരു മണിക്ക് ആംബുലന്‍സ് മാര്‍ഗം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി.

സെപ്തംബര്‍ ഒന്നാം തിയതി രാവിലെ 11 മണിക്ക് കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാം തിയതി പുലര്‍ച്ചെ അവിടെ വെച്ച് മരണം സംഭവിച്ചു.

Latest