Connect with us

fuel price hike

പതിവ് തെറ്റിയില്ല: ഇന്ധന വില ഇന്നും കൂട്ടി

പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് കൂട്ടിയത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ജനങങളെ കൊള്ളയടിക്കുന്ന ഇന്ധന വില വര്‍ധവ് എണ്ണക്കമ്പനികള്‍ തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.45 രൂപയും ഡീസലിന് 3.30 രൂപയും കൂട്ടി.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.

 

 

Latest