Connect with us

missing child

വീടുവിട്ട പെണ്‍കുട്ടിയെ ആര്‍ പി എഫ് ഇന്ന് കേരള പോലീസിന് കൈമാറും

കുട്ടിയെ ഏറ്റുവാങ്ങിയശേഷം വിമാനം വഴി തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യത്തിനാണ് പോലീസ് മുന്‍ഗണന നല്‍കുന്നത്

Published

|

Last Updated

തിരുവനന്തപുരം | കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ പെണ്‍കുട്ടിയെ ആര്‍ പി എഫ് ഇന്ന് കേരള പോലീസിന് കൈമാറും. വിശാഖപട്ടണത്ത് ആര്‍ പി എഫിന്റെ സംരക്ഷണയിലുള്ള കുട്ടിയെ തിരികെ കൊണ്ടുവരാനായി പുറപ്പെട്ട കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ ഏറ്റുവാങ്ങും.

കേരള പോലീസിന് കുട്ടിയെ ഏറ്റുവാങ്ങിയശേഷം വിമാനം വഴി തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യത്തിനാണ് മുന്‍ഗണന. അതിന് സര്‍ക്കാരിന്റെ അനുമതിക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരം വിശാഖ പട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ തിരച്ചിലിലാണ് ട്രെയിനിലെ ബര്‍ത്തില്‍ കിടന്നുറങ്ങുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

വീട്ടില്‍ ഉപദ്രവം തുടര്‍ന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും അസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കുട്ടി തിരികെ വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന്അമ്മയുമായി പിണങ്ങി കുട്ടി ഇറങ്ങിപ്പോയത്.

Latest