Connect with us

National

ആര്‍ എസ് എസ് പതാക ഇന്ത്യയുടെ ദേശീയ പതാകയാകും; വിവാദ പ്രസ്താവനയുമായി കെ എസ് ഈശ്വരപ്പ

ത്യാഗത്തിന്റെ പ്രതീകമാണ് കാവി പതാകയെന്നും ഈശ്വരപ്പ

Published

|

Last Updated

ബംഗളൂരു | ഭാവിയില്‍ ആര്‍ എസ് എസിന്റെ കാവി പതാക ദേശീയ പതാകയാകുമെന്ന് അവകാശപ്പെട്ട് ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ രംഗത്ത്. കുങ്കുമപ്പൂവിനോടുള്ള ആദരവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്യാഗത്തിന്റെ പ്രതീകമാണ് കാവി പതാകയെന്ന് പറഞ്ഞ ഈശ്വരപ്പ ആര്‍എസ്എസ് പതാക എന്നെങ്കിലും ദേശീയ പതാകയായി മാറുമെന്നതില്‍ സംശയമില്ലെന്നും വ്യക്തമാക്കി.

ത്യാഗത്തിന്റെ ചൈതന്യം കൊണ്ടുവരാന്‍ ആര്‍എസ്എസ് കാവിക്കൊടി മുന്നില്‍ നിര്‍ത്തിയാണ് ആരാധിക്കുന്നതെന്ന് ഈശ്വരപ്പ പറഞ്ഞു. ഭരണഘടനയനുസരിച്ച് ത്രിവര്‍ണ്ണ പതാകയാണ് ദേശീയ പതാക. ത്രിവര്‍ണ്ണ പതാകയ്ക്ക് നല്‍കേണ്ട ബഹുമാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു ദിവസം ചെങ്കോട്ടയില്‍ കാവി പതാക ഉയരുമെന്നും ഈശ്വരപ്പയുടെ മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഞങ്ങള്‍ എല്ലായിടത്തും കാവി പതാക ഉയര്‍ത്തും. ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്നായിരന്നു ഈശ്വര്‍പ്പയുടെ പ്രസ്താവന.

ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം കര്‍ണാടക നിയമസഭയിലും തെരുവിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 

Latest