Connect with us

First Gear

ആര്‍ടിആര്‍ 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ഉടന്‍ എത്തും

ഏകദേശം 2.5 ലക്ഷം രൂപയോളമാണ് ബൈക്കിന് പ്രതീക്ഷിക്കുന്ന എക്സ്‌ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| ടിവിഎസ് മോട്ടോര്‍ കമ്പനി ആര്‍ആര്‍ 310, ആര്‍ടിആര്‍ 310 എന്നീ മോഡലുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ ബ്രാന്‍ഡിന്റെ മുന്‍നിര നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡല്‍ ആയിരിക്കും ആര്‍ടിആര്‍ 310 എന്ന് പ്രതീക്ഷിക്കുന്നു. അപ്പാച്ചെ ആര്‍ആര്‍ 310 ഫെയേര്‍ഡ് സൂപ്പര്‍സ്പോര്‍ട്ട് മോഡലിനേക്കാള്‍ അല്പം കുറഞ്ഞ വിലയ്ക്കാവും നേക്കഡ് മോട്ടോര്‍സൈക്കില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഏകദേശം 2.5 ലക്ഷം രൂപയോളമാണ് ബൈക്കിന് പ്രതീക്ഷിക്കുന്ന എക്സ്‌ഷോറൂം വില.

വരാനിരിക്കുന്ന മോഡലിന് നിലവിലുള്ള അപ്പാച്ചെ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു എവല്യൂഷണറി ഡിസൈന്‍ പ്രതീക്ഷിക്കാം. വിലനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ബിഎംഡബ്ല്യു ജി 310 ആര്‍ നേക്കാള്‍ കുറവായിരിക്കും ആര്‍ടിആര്‍ 310ന്. കെടിഎം 250 ഡ്യൂക്ക്, ഹോണ്ട സിബി300 ആര്‍, 390 ഡ്യൂക്ക് എന്നിവയാണ് ബൈക്കിന്റെ എതിരാളികള്‍. 312 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. ഇത് പരമാവധി 34 പിഎസ് പവര്‍, 27 എന്‍എം പീക്ക് ടോര്‍ഖ് എന്നിവ പുറപ്പെടുവിക്കുന്നു.

ടിവിഎസ് 10 ദിവസത്തിനുള്ള 10 വ്യത്യസ്ത നഗരങ്ങളില്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ഐക്യൂബിന്റെ 1000 യൂണിറ്റുകള്‍ ഡെലിവറി ചെയ്യുന്ന ഒരു മാരത്തണ്‍ പദ്ധതിയും അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ഐക്യൂബിന് പിന്നാലെ ജൂപ്പിറ്റര്‍ അടിസ്ഥാനമാക്കി മറ്റൊരു ഇവി മോഡലും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Latest