Connect with us

കര്‍സേവകൊണ്ടും തീവ്ര വര്‍ഗീയതകൊണ്ടു കോര്‍പറേറ്റു വിധേയത്വം കൊണ്ടു പടുത്തുയര്‍ത്തപ്പെട്ട രാജ്യഭരണത്തെ അതേ വികാരങ്ങള്‍ക്കുമേല്‍ ഇനിയുടെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് സംഘപരിവാര കേന്ദ്രങ്ങള്‍ക്കു സന്ദേഹം. ആ സന്ദേഹത്തില്‍ നിന്നാണ് ഇപ്പോള്‍ നികുതികുറയ്ക്കലിന്റെ മായാജാലം കൊണ്ടുവരുന്നത് എന്നാണ് വിശകലനം ചെയ്യപ്പെടുന്നത്.

ഇന്ത്യയിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ മണ്ഡലങ്ങളിലേക്കും കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പ് രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ കാരണമായതിനു പിന്നില്‍ അധികാരത്തില്‍ നിന്നു ജനം വലിച്ചു താഴയിടാന്‍ പോകുന്നു എന്ന ഭയം തന്നെ.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും പല നിര്‍ണായക സംസ്ഥാനങ്ങളിലും ആശങ്കപ്പെടുത്തുന്ന തോല്‍വിയായിരുന്നു ബി ജെ പിയെ കാത്തിരുന്നത്. ഏഴ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനം കാത്തുവച്ചത് എന്താണ് എന്ന് വ്യക്തമായ സൂചനയാണ് ഉപ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ചത്.

Latest