Connect with us

niyamasabha

നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു ഭരണപക്ഷം

ഗവര്‍ണര്‍ തരം താഴരുതെന്നു മുന്‍മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയില്‍ നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു ഭരണപക്ഷം.
ഭരണഘടനാ ഭേദഗതി വരുത്തി ഗവര്‍ണര്‍ പദവി തന്നെ ഒഴിവാക്കണമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വായിക്കാന്‍ ഗവര്‍ണര്‍ക്ക് തോന്നിയില്ലെന്നും നിലമേലില്‍ കാട്ടിയത് പുതിയ അടവാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവര്‍ണര്‍ തരം താഴരുതെന്നു മുന്‍മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഗവര്‍ണറെ മാമുക്കോയയുടെ ഹാസ്യ കഥാപാത്രം കീലേരി അച്ചുവിനോട് പരോക്ഷമായി ഉപമിച്ചായിരുന്നു കെ കെ ശൈലജ സംസാരിച്ചത്. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കേണ്ട നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടും 17 സെക്കന്‍ഡിലും ഗവര്‍ണര്‍ ഒതുക്കിയിരുന്നു. മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.