Connect with us

International

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണം; പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണം: മോദി

'സമാധാനം പുനസ്ഥാപിക്കുന്നതിനായി എന്തു പങ്കുവഹിക്കാനും ഇന്ത്യ സന്നദ്ധമാണ്.'

Published

|

Last Updated

കസാന്‍ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണം. സമാധാനം പുനസ്ഥാപിക്കുന്നതിനായി എന്തു പങ്കുവഹിക്കാനും ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ പ്രതികരണം. ബ്രിക്്‌സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

‘തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം സംബന്ധിച്ച് ഞങ്ങള്‍ നിരന്തര ആശയവിനിമയം നടത്താറുണ്ട്. എത്രയും വേഗത്തില്‍ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകും. സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും ഇന്ത്യ സന്നദ്ധമാണ്.’- മോദി പറഞ്ഞു.

ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമായെന്ന് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. വാണിജ്യ ബന്ധത്തിലും വലിയ വളര്‍ച്ചയാണുള്ളത്. ബ്രിക്‌സിന്റെ സ്ഥാപക അംഗങ്ങളെന്ന നിലയില്‍ ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ വലിയ മൂല്യമാണ് നല്‍കുന്നതെന്നു പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Latest