Uae
യു എ ഇ പ്രസിഡന്റിനെ റഷ്യൻ പ്രസിഡന്റ് സ്വീകരിച്ചു
ബ്രിക്സ് ഉച്ചകോടിയെയും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ഗ്രൂപ്പിന്റെ പങ്കിനെയും കുറിച്ചും ചർച്ച ചെയ്തു.
അബൂദബി | മോസ്‌കോയിലെത്തിയ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ, റഷ്യൻ പ്രസിഡന്റ്വ്ളാഡിമിർ പുടിൻ നൽകിയ പ്രത്യേക അത്താഴ വിരുന്നിൽ പങ്കെടുത്തു.
യു എ ഇ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയും രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിന് തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു.
ബ്രിക്സ് ഉച്ചകോടിയെയും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ഗ്രൂപ്പിന്റെ പങ്കിനെയും കുറിച്ചും ചർച്ച ചെയ്തു.ആഗോളതലത്തിൽ സമാധാനത്തിനും സ്ഥിരതക്കും യു എ ഇയുടെ പിന്തുണ ശൈഖ് മുഹമ്മദ് ഊന്നിപ്പറയുകയും പ്രാദേശിക വിഷയങ്ങളും പ്രത്യേകിച്ച്, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്ക് പരിഹാരം കൈവരിക്കുന്നതിന് ഉണ്ടാവേണ്ട രാഷ്ട്രീയ ചട്ടക്കൂടിനെ കുറിച്ചും സംസാരിക്കുകയും ചെയ്തു.
പ്രസിഡന്റ‌് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനും റഷ്യൻ പ്രസിഡന്റ‌് വ്‌ളാദിമിർ പുടിനും ചേർന്ന് മോസ്‌കോയിലെ പ്രിമാകോവ് സ്‌കൂളിൽ ശൈഖ ഫാത്തിമ ബിൻത് മുബാറക് എഡ്യൂക്കേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. അറബിക് ഭാഷ, ചരിത്രം, സംസ്‌കാരം, കല, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വളർത്തിയെടുക്കുന്നതിനുള്ള പാഠ്യപദ്ധതി അവതരിപ്പിക്കുന്നതാണ് സെന്റർ. റഷ്യയിലെ ഏകദേശം 50 പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് സ്‌കൂൾ സ്‌കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു.റഷ്യൻ വിദ്യാഭ്യാസ മന്ത്രി ഡോ. സെർജി ക്രാവ്സോവ് സ്‌കൂളിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അവലോകനം നൽകി.